Select Menu

Ads

Random Posts

Powered by Blogger.

Design

Technology

Special Food

Yummy

Spicy

Verity

Tea Time Snacks

» » » » » » » » Thalassery Chicken Biriyani Recipe with Cooking Method in Malayalam

How to Prepare Thalassery Chicken Biryani.

Here we are giving complete Malabar Thalassery  Biriyani preparation in Malayalam

വളരെ എളുപ്പത്തിൽ തലശ്ശേരി ചിക്കെണ്‍ ബിരിയാണി എങ്ങനെ വെക്കാം എന്ന് നമുക്ക് നോക്കാം
തലശേരി ബിരിയാണിക്ക് നല്ല ടേസ്റ്റ് ആണെന്ന് പറയേണ്ട കാര്യം ഇല്ലല്ലോ . അത് പോലെ തന്നെ ചേരുവകളും കുറച്ച് ശ്രദ്ദിച്ചു കൈകാര്യം ചെയ്യ്താൽ നിങ്ങൾക്കും  ഉണ്ടാക്കാം നല്ല അടിപൊളി typical Thalassery Chicken Biriyani

ആവശ്യമുള്ള സാധനങ്ങൾ

ചിക്കൻ - 1 കിലോ ( കഴുകി വൃത്തിയാക്കിയത് )
കൈമ അരി  - 1 കിലൊ
നെയ്യ് - 50 ഗ്രാം
വനസ്പതി - 150 ഗ്രാം
ഉണക്ക മുന്തിരി - 20 ഗ്രാം
അണ്ടിപ്പരിപ്പ് - 25 ഗ്രാം
വെളുത്തുള്ളി - 50 ഗ്രാം
പച്ചമുളക് - 50 ഗ്രാം
ചെറുനാരങ്ങ - ഒന്ന്
തക്കാളി - 300 ഗ്രാം
സവാള - 200 ഗ്രാം (ചെറുതായി നീളത്തിൽ അരിഞ്ഞത് )
പുതിന ഇല - 30 ഗ്രാം
മല്ലി ഇല - 20 ഗ്രാം
തൈര് - 100 മില്ലി
ഗരം മസാല - 1 ടീസ്പൂണ്‍
ഏലയ്ക്ക - 5 എണ്ണം
കറുവപ്പട്ട - 5 ഗ്രാം
മല്ലിപ്പൊടി - 2 ടീസ്പൂണ്‍
റോസ് വാട്ടർ - 5 തുള്ളി
ഉപ്പ് - പാകത്തിന്

തയ്യാറാക്കുന്ന വിധം

ബിരിയാണി പാചകം ചെയ്യുമ്പോൾ മസാലയും റൈസും വെവ്വേറെ ഉണ്ടാക്കേണ്ടതാണ്

മസാല തയ്യാറാക്കുന്ന വിധം

വനസ്പതി ചൂടാക്കി അതിലേക്ക് ഏലക്ക, ഗ്രാമ്പു, കറുവപ്പട്ട എന്നിവ ചേർത്ത് നന്നായി വഴറ്റുക. അതിനു ശേഷം കഷ്ണങ്ങൾ ആക്കിയ തക്കാളി, ഇഞ്ചി, പച്ചമുളക് എന്നിവ നന്നായി ചതച്ചത് ചേർത്ത് നല്ലത് പോലെ വഴറ്റുക.

ഈ മിസ്രിതതിലെക്ക് മല്ലിയില, പുതിനയില, കഷ്ണങ്ങളാക്കിയ ചിക്കൻ, ഉപ്പ്, മല്ലിപ്പൊടി എന്നിവ ചേർത്ത് വീണ്ടും നന്നായി ഇളക്കുക.

ചിക്കൻ പകുതി വെന്തതിനു ശേഷം തൈര്, ഗരം മസാലപ്പൊടി, നാരങ്ങാനീര് എന്നിവ ചേർത്ത് ഇളക്കി പാകത്തിന് വേവിച്ചു മാറ്റി വെക്കുക

റൈസ് തയ്യാറാക്കുന്ന വിധം

പത്രത്തിൽ നെയ്യ്  ഒഴിച്ച്അതിലേക്ക് ഗരം മസാല, അണ്ടിപ്പരിപ്പ്, ഉണക്ക മുന്തിരി  എന്നിവ ചേർത്ത് ഇളക്കുക. അതിനു ശേഷം അരിഞ്ഞു വെച്ച സവാള ചേർത്ത് വഴറ്റി ഒന്നര ലിറ്റർ വെള്ളം ഒഴിച്ച് ഉപ്പും ചേർത്ത് തിളപ്പിക്കുക. തിളച്ചു കഴിഞ്ഞാൽ അതിലേക്ക് കഴുകി വെച്ച കൈമ അരിയിട്ട് റോസേ വാട്ടറും ചേർത്തിളക്കി ദം ചെയ്തു എടുക്കുക

റൈസും മസാലയും മിക്സ്‌ ചെയ്യുന്ന വിധം

ഇപ്പോൾ നമ്മുടെ തലശ്ശേരി ബിരിയാണി ഏകദേശം തയ്യാറായി. ഇനി അവസാനമായി നേരത്തെ തയ്യാറാക്കിയ മസാലയുടെ മുകളിൽ റൈസ് ഇട്ട് ഒരു മണിക്കൂർ ദം ചെയ്തെടുക്കുക. സ്വാദിഷ്ടമായ തലശ്ശേരി ബിരിയാണി റെഡി 

«
Next
Newer Post
»
Previous
This is the last post.

No comments

Leave a Reply