Select Menu

Ads

Random Posts

Powered by Blogger.

Design

Technology

Special Food

Yummy

Spicy

Verity

Tea Time Snacks

» » » » » » » » » Nadan Kozhi Curry Preparation in Malayalam | Kerala Style Chicken Curry Recipe

Kerala Chicken Curry Without Coconut

If you are from Kerala and non vegetarian, then definitely you had tasted our own Kozhi Curry . So let us share our own nadan kozhi curry preparation with rest of the world

ആവശ്യമുള്ള സാധനങ്ങൾ 

ചിക്കൻ - 1 കിലോ കഴുകി വൃത്തിയാക്കിയത്

(ചിക്കനിൽ കുറച്ചു മുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് 10 മിനിറ്റ് വെക്കുക )

സവാള - 6 എണ്ണം നീളത്തിൽ അരിഞ്ഞത്
ഇഞ്ചി - 50 ഗ്രാം ചെറുതായി കൊത്തി അരിഞ്ഞത്
വെളുത്തുള്ളി - 50 ഗ്രാം ചെറുതായി അരിഞ്ഞത്

പച്ചമുളക് - 5 എണ്ണം നീളത്തിൽ മുറിച്ചത്

തക്കാളി - 2 എണ്ണം ചെറുതായി അരിഞ്ഞത്

ചിക്കൻ മസാല - 2 സ്പൂണ്‍
മുളക് പൊടി - 2 സ്പൂണ്‍
മല്ലിപ്പൊടി - 2 സ്പൂണ്‍
മഞ്ഞൾപൊടി - 1 / 2 സ്പൂണ്‍
ഗരം മസാല - 1 സ്പൂണ്‍
കുരുമുളക് പൊടി - 1 / 2 സ്പൂണ്‍
വെളിച്ചെണ്ണ - ആവശ്യത്തിന്
കടുക് - 1 / 2 സ്പൂണ്‍
വറ്റൽ മുളക് - 5 എണ്ണം
കറിവേപ്പില - 2 തുണ്ട്
ഉപ്പ് - പാകത്തിന്
വെള്ളം പാകത്തിന്

തയ്യാറാക്കുന്ന വിധം 

ചുവട് കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ച് അതിലേക്ക് വെളിച്ചെണ്ണ ഒഴിക്കുക. എണ്ണ ചൂടായി വരുമ്പോൾ കടുക് ഇട്ടു പൊട്ടിക്കുക. അതിനു ശേഷം വറ്റൽ മുളക്, കറിവേപ്പില, സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ വഴറ്റുക. സവാള വഴറ്റുമ്പോൾ അതിൽ കുറച്ച് ഉപ്പ് ചേർത്താൽ സവാള പെട്ടെന്ന് വഴറ്റി എടുക്കാൻ പറ്റും.

സവാള നന്നായി വഴറ്റി കഴിഞ്ഞാൽ അതിലേക്ക് ചിക്കൻ മസാല, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ഗരം മസാല, കുരുമുളക് പൊടി എന്നിവ ചേർത്ത് മൂപ്പിക്കുക.

അതിനു ശേഷം നമ്മൾ നേരത്തെ എടുത്തു വെച്ചിരിക്കുന ചിക്കൻ അതിലേക്ക് ഇട്ട് മസാലയുമായി യോജിപ്പിക്കുക. പിന്നീട് അരിഞ്ഞു വെച്ചിരിക്കുന്ന തക്കാളി അതിലേക്ക് ചേർക്കുക. ആവശ്യത്തിനു വെള്ളം, ഉപ്പ് എന്നിവ ചേർത്ത് അടച്ചു വെച്ച് വേവിക്കുക.

ഉപ്പ് ചേർക്കുമ്പോൾ ഉപ്പു കൂടിപ്പോകാതിരിക്കാൻ ശ്രദ്ദിക്കണം. കാരണം നമ്മൾ നേരത്തെ തന്നെ ചിക്കനിലും, സവാളയിലും കുറച്ച് ഉപ്പ് ചേർത്തിട്ടുണ്ട്. അത് കൊണ്ട് രുചിച്ചു നോക്കി പാകത്തിന് മാത്രം ഉപ്പ് ഉപയോഗിക്കുക 


«
Next
Newer Post
»
Previous
Older Post

No comments

Leave a Reply