Select Menu

Ads

Random Posts

Powered by Blogger.

Design

Technology

Special Food

Yummy

Spicy

Verity

Tea Time Snacks

Hi There

Hope you like my last recipe of Parippu Vada. Today we will prepare Pachadi with Beetroot in Kerala style using coconut oil. So lets discuss the same

ആവശ്യമുള്ള സാധനങ്ങൾ

ബീറ്റ്റൂട്ട്   - ചെറുതായി അരിഞ്ഞത് 1 കപ്പ്
ഇഞ്ചി - ചെറിയ കഷ്ണം
പച്ചമുളക് - 3 എണ്ണം
തേങ്ങ - 1¼ കപ്പ് ചിരകിയത് 
കടുക് - 1 സ്പൂൺ 
തൈര് - 1 കപ്പ് 
വറ്റൽ മുളക് - 3 എണ്ണം 
കറിവേപ്പില - 1 തണ്ട് 
ഉപ്പ് - ആവശ്യത്തിന് 
വെളിച്ചെണ്ണ - 1 സ്പൂൺ 

തയ്യാറാക്കുന്ന വിധം 

ചെറുതായി അറിഞ്ഞു വെച്ചിരിക്കുന്ന ബീറ്റ്റൂട്ട്, പച്ചമുളക് എന്നിവ വെള്ളം ഒഴിച്ച് നല്ലതുപോലെ വേവിക്കുക.

തേങ്ങ ചിരകിയത് , ഇഞ്ചി, ¼ സ്പൂൺ കടുക് എന്നിവ നല്ലതു പോലെ ഒരു മിക്സിയിൽ അരച്ചെടുക്കുക .

അതിനു ശേഷം നേരത്തെ വേവിച്ചു വെച്ചിരിക്കുന്ന ബീറ്റ്‌റൂട്ടിലേക് തേങ്ങ അരച്ച മിശ്രിതം ചേർത്ത് രണ്ടു മിനുറ്റ് വേവിക്കുക 

തീ ഓഫ് ചെയ്തതിനു ശേഷം തൈര് , ഉപ്പ് എന്നിവ ചേർത്ത് ഇളക്കുക. നമ്മുടെ പച്ചടി ഏതാണ്ട് റെഡി ആയി. ഇനി അവസാനത്തെ ഭാഗത്തേക്ക് കടക്കാം

മറ്റൊരു പാൻ അടുപ്പിൽ വെച്ച് വെളിച്ചെണ്ണ ഒഴിച്ച് കടുക് , കറിവേപ്പില , വറ്റൽമുളക് എന്നിവ വഴറ്റി പച്ചടിയിൽ ചേർക്കുക . സ്വാദിഷ്ടമായ Beetroot Pachadi റെഡി 

- - - - - -
Today thought to prepare Parippu Vada with evening tea and made it instantly. Obviously it comes up nicely. So lets discuss about the recipe and preparation

ആവശ്യമുള്ള സാധനങ്ങൾ 

പരിപ്പ്  - 500 ഗ്രാം 
ചെറിയ ഉള്ളി  - 100 ഗ്രാം ചെറുതായി അരിഞ്ഞത് 
ഇഞ്ചി  - ഒരു വലിയ കഷ്ണം ചെറുതായി അരിഞ്ഞത് 
പച്ചമുളക് - 3 എണ്ണം ചെറുതായി അരിഞ്ഞത് 
ഉപ്പ് - ആവശ്യത്തിന് 
കറിവേപ്പില - രണ്ട് തണ്ട് 
എണ്ണ - വറുക്കാൻ ആവശ്യത്തിന് 
 

തയ്യാറാക്കുന്ന വിധം 

പരിപ്പ് മൂന്നോ നാലോ മണിക്കൂർ വെള്ളത്തിൽ കുതിർത്തു വെക്കുക .
നന്നായി കുതിർന്ന പരിപ്പ് വെള്ളത്തിൽ നിന്നും മാറ്റി മിക്സിയിൽ വെള്ളം ചേർക്കാതെ ചതച്ചു എടുക്കുക. അതിലേക്ക് ചെറിയ ഉള്ളി , പച്ചമുളക് , ഇഞ്ചി , കറിവേപ്പില എന്നിവ ചേർത്തു നല്ല പോലെ മിക്സ് ചെയുക
ആവശ്യത്തിന് ഉപ്പു ചേർത്തു ഇളക്കുക . അതിനു ശേഷം ഒരു ഫ്രയിങ് പാൻ അടുപ്പിൽ വെച്ചു എണ്ണ ഒഴിച്ചു ചൂടാകുമ്പോൾ ചതച്ചു വെച്ചിരിക്കുന്ന പരിപ്പ് മിശ്രിതം ചെറിയ ഉരുളകൾ ആക്കി പരത്തി ചെറിയ തീയിൽ വറുത്തെടുക്കുക

ചൂടുള്ള പരിപ്പുവട റെഡി


- - - - - -
Kerala Chicken Curry Without Coconut

If you are from Kerala and non vegetarian, then definitely you had tasted our own Kozhi Curry . So let us share our own nadan kozhi curry preparation with rest of the world

ആവശ്യമുള്ള സാധനങ്ങൾ 

ചിക്കൻ - 1 കിലോ കഴുകി വൃത്തിയാക്കിയത്

(ചിക്കനിൽ കുറച്ചു മുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് 10 മിനിറ്റ് വെക്കുക )

സവാള - 6 എണ്ണം നീളത്തിൽ അരിഞ്ഞത്
ഇഞ്ചി - 50 ഗ്രാം ചെറുതായി കൊത്തി അരിഞ്ഞത്
വെളുത്തുള്ളി - 50 ഗ്രാം ചെറുതായി അരിഞ്ഞത്

പച്ചമുളക് - 5 എണ്ണം നീളത്തിൽ മുറിച്ചത്

തക്കാളി - 2 എണ്ണം ചെറുതായി അരിഞ്ഞത്

ചിക്കൻ മസാല - 2 സ്പൂണ്‍
മുളക് പൊടി - 2 സ്പൂണ്‍
മല്ലിപ്പൊടി - 2 സ്പൂണ്‍
മഞ്ഞൾപൊടി - 1 / 2 സ്പൂണ്‍
ഗരം മസാല - 1 സ്പൂണ്‍
കുരുമുളക് പൊടി - 1 / 2 സ്പൂണ്‍
വെളിച്ചെണ്ണ - ആവശ്യത്തിന്
കടുക് - 1 / 2 സ്പൂണ്‍
വറ്റൽ മുളക് - 5 എണ്ണം
കറിവേപ്പില - 2 തുണ്ട്
ഉപ്പ് - പാകത്തിന്
വെള്ളം പാകത്തിന്

തയ്യാറാക്കുന്ന വിധം 

ചുവട് കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ച് അതിലേക്ക് വെളിച്ചെണ്ണ ഒഴിക്കുക. എണ്ണ ചൂടായി വരുമ്പോൾ കടുക് ഇട്ടു പൊട്ടിക്കുക. അതിനു ശേഷം വറ്റൽ മുളക്, കറിവേപ്പില, സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ വഴറ്റുക. സവാള വഴറ്റുമ്പോൾ അതിൽ കുറച്ച് ഉപ്പ് ചേർത്താൽ സവാള പെട്ടെന്ന് വഴറ്റി എടുക്കാൻ പറ്റും.

സവാള നന്നായി വഴറ്റി കഴിഞ്ഞാൽ അതിലേക്ക് ചിക്കൻ മസാല, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ഗരം മസാല, കുരുമുളക് പൊടി എന്നിവ ചേർത്ത് മൂപ്പിക്കുക.

അതിനു ശേഷം നമ്മൾ നേരത്തെ എടുത്തു വെച്ചിരിക്കുന ചിക്കൻ അതിലേക്ക് ഇട്ട് മസാലയുമായി യോജിപ്പിക്കുക. പിന്നീട് അരിഞ്ഞു വെച്ചിരിക്കുന്ന തക്കാളി അതിലേക്ക് ചേർക്കുക. ആവശ്യത്തിനു വെള്ളം, ഉപ്പ് എന്നിവ ചേർത്ത് അടച്ചു വെച്ച് വേവിക്കുക.

ഉപ്പ് ചേർക്കുമ്പോൾ ഉപ്പു കൂടിപ്പോകാതിരിക്കാൻ ശ്രദ്ദിക്കണം. കാരണം നമ്മൾ നേരത്തെ തന്നെ ചിക്കനിലും, സവാളയിലും കുറച്ച് ഉപ്പ് ചേർത്തിട്ടുണ്ട്. അത് കൊണ്ട് രുചിച്ചു നോക്കി പാകത്തിന് മാത്രം ഉപ്പ് ഉപയോഗിക്കുക 


- - - - - - -
As we all Keralites know like Mathi, Ayala is one of the most common sea food regularly used in most of the households. Ayala curry can be prepared in different style. Today we are going to prepare Ayala Curry with Kudampuli and without Coconut which can be deliciously served with rice and kappa


ആവശ്യമുള്ള സാധനങ്ങൾ 

അയല - 1/2 കിലോ
ഇഞ്ചി - 2 വലിയ കഷ്ണം ചെറുതായി അരിഞ്ഞത്
വെളുത്തുള്ളി - 2 എണ്ണം ചെറുതായി അരിഞ്ഞത്
ചെറിയ ഉള്ളി - 10 എണ്ണം ചെറുതായി അരിഞ്ഞത്
കുടം പുളി - 4 കഷ്ണം
മഞ്ഞൾ പൊടി - 1/2 സ്പൂണ്‍
മുളകുപൊടി - 3 സ്പൂണ്‍
വെളിച്ചെണ്ണ - 4 സ്പൂണ്‍
കടുക് - 1/2 സ്പൂണ്‍
ഉലുവ - 1/2 സ്പൂണ്‍
വെള്ളം - ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്
കറിവേപ്പില - 1 തുണ്ട്

തയ്യാറാക്കുന്ന വിധം 

ഒരു മണ്‍ചട്ടി അടുപ്പിൽ വെച്ച് എണ്ണ ഒഴിച് ചൂടാകുമ്പോൾ അതിലേക്ക് കടുക്, ഉലുവ എന്നിവ ഇട്ടു പൊട്ടിക്കുക. അതിനു ശേഷം അരിഞ്ഞു വെച്ചിരിക്കുന്ന ഇഞ്ചി, വെളുത്തുള്ളി, ചെറിയ ഉള്ളി, കറിവേപ്പില എന്നിവ ഇട്ട് നന്നായി വഴറ്റുക

അത് കഴിഞ്ഞ് മഞ്ഞൾപ്പൊടി , മുളകുപൊടി എന്നിവ കൂടി ചേർത്ത് നന്നായി മൂപ്പിക്കുക. ഈ സമയത്ത് നമ്മൾ നല്ല പോലെ ശ്രദ്ദിക്കണം അല്ലെങ്ങിൽ കരിഞ്ഞു പോകാൻ സാധ്യത ഉണ്ട്. ചേരുവകൾ  എല്ലാം നന്നായി മൂത്ത് കഴിയുമ്പോൾ അതിലേക്ക് വെള്ളം ഒഴിച്ച് ഉപ്പ് കുടമ്പുളി എന്നിവ ചേർത്ത് തിളപ്പിക്കുക

തിളച്ച് വരുമ്പോൾ മുറിച്ചു വെച്ചിരിക്കുന്ന അയല കഷ്ണങ്ങൾ അതിലേക് ഇട്ട് അടച്ചു വെച്ച് വേവിക്കുക. സ്വാദിഷ്ടമായ അയല മീൻ കറി റെഡി

- - - - -
Mathi or Chala is commonly used in most of the household in Kerala. Main reason is that Sardine or Mathy is complementarity cheaper and affordable in price. Also this is nutritious sea food

So today we will look into the preparation of crispy spice sardine fry
mathi fry, sardine fry

ആവശ്യമുള്ള സാധനങ്ങൾ 

മത്തി  - 6 എണ്ണം
മുളക്പൊടി -
കുരുമുളക് പൊടി
വെളിച്ചെണ്ണ -
ഉപ്പ്

തയ്യാറാക്കുന്ന വിധം 

മുളകുപൊടി, മഞ്ഞൾപൊടി, ഉപ്പ്, കുരുമുളക് പൊടി എന്നീ ചേരുവകൾ മീനിൽ നന്നായി തേച്ചു പിടിപ്പിക്കുക.

ചേരുവകൾ മീനിൽ നന്നായി ചേർന്ന് കഴിഞ്ഞാൽ പാൻ അടുപ്പിൽ വെച്ച് എണ്ണ ഒഴിച്ച് ചൂടായതിനു ശേഷം മീൻ എണ്ണയിൽ വറുത്തു എടുക്കുക

- - - - -
Noolpputtu is one of the healthy food for breakfast. It is cooked in steam, there is no other artificial ingredients using for the preparation. So today we are going to see the recipe of Kerala Style Idiyappam / Nool Puttu.


ആവശ്യമുള്ള സാധനങ്ങൾ 

അരിപ്പൊടി - 3 കപ്പ്
വെള്ളം - 4 കപ്പ്
ഉപ്പ് - ആവശ്യത്തിന്
തേങ്ങ ചിരകിയത്

തയ്യാറാക്കുന്ന വിധം 

ആദ്യം തന്നെ വെള്ളം ഉപ്പ് ചേർത്ത്  നന്നായി തിളപ്പിക്കുക. അതിലേക്ക് എടുത്തു വെച്ചിരിക്കുന്ന അരിപ്പൊടി ചേർത്ത് ഇളക്കുക. മാവ് തണുത്ത ശേഷം കൈ കൊണ്ട് നല്ലപോലെ കുഴച്ചെടുക്കുക

പാകമായ മാവ് ഇടിയപ്പം ഉണ്ടാക്കുന്ന പത്രത്തിൽ നിറച്ചു വെക്കുക. അതിനു ശേഷം ഒരു ഇഡ്ഡലി പാത്രത്തിന്ടെ തട്ടിൽ തേങ്ങ ചിരവിയത് കുറച്ചു വിതറുക. അതിന്ടെ മുകളിലേക്ക് മാവ് ഇടിയപ്പത്തിന്ടെ രൂപത്തിൽ പിഴിഞ്ഞ് എടുത്ത് ആവിയിൽ വേവിക്കുക


Also Read :- Naadan Muttakkari | Kerala Style Egg Curry Recipe in Malyalam
- - - -
How to Prepare Kerala Style Coconut Chamnadi Easily

Thenga Chammanthy / Chammanthi is always a favorite choice especially among Mallus. Even if you don't have any curry for lunch, chamanthi is a good and traditional alternative. Today we are publishing special Kerala chammanthi recipe.

Even if you are a person who is preparing chamandi for the first time, this post will help you and you can prepare it easily. So let see how you can cook coconut chutney in ten minutes


ചമ്മന്തി എല്ലാവർക്കും ഇഷ്ടമുള്ള ഒരു food item ആണെന്ന് പ്രത്യേകിച്ച് പറയേണ്ട കാര്യം ഇല്ലല്ലോ . ഇന്ന് നമ്മുക്ക് തേങ്ങ ചമ്മന്തി ഉണ്ടാക്കാം

ആവശ്യമുള്ള സാധനങ്ങൾ

തേങ്ങ ചിരകിയത് - 01 മുറി
വറ്റൽ മുളക് - 05 എണ്ണം
ചെറിയ ഉള്ളി - 03 എണ്ണം
ഇഞ്ചി - ചെറിയ കഷ്ണം
വാളൻ പുളി - ചെറിയ കഷ്ണം
ഉപ്പ് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

മുകളിൽ പറഞ്ഞിരിക്കുന്ന എല്ലാ സാധനങ്ങളും നന്നായി അരച്ച് ഉരുട്ടി എടുക്കുക . മിക്സിയിലൊ അമ്മിയിലോ അരചെട്‌ക്കാം
അധികം അരഞ്ഞു പോകാതെ ശ്രദ്ദിക്കുക

- - - - -