Select Menu

Ads

Random Posts

Powered by Blogger.

Design

Technology

Special Food

Yummy

Spicy

Verity

Tea Time Snacks

» » » » » » » Kerala Style Ayala Meen Curry | How to Prepare Naadan Ayala Kari with Kudam Puli

As we all Keralites know like Mathi, Ayala is one of the most common sea food regularly used in most of the households. Ayala curry can be prepared in different style. Today we are going to prepare Ayala Curry with Kudampuli and without Coconut which can be deliciously served with rice and kappa


ആവശ്യമുള്ള സാധനങ്ങൾ 

അയല - 1/2 കിലോ
ഇഞ്ചി - 2 വലിയ കഷ്ണം ചെറുതായി അരിഞ്ഞത്
വെളുത്തുള്ളി - 2 എണ്ണം ചെറുതായി അരിഞ്ഞത്
ചെറിയ ഉള്ളി - 10 എണ്ണം ചെറുതായി അരിഞ്ഞത്
കുടം പുളി - 4 കഷ്ണം
മഞ്ഞൾ പൊടി - 1/2 സ്പൂണ്‍
മുളകുപൊടി - 3 സ്പൂണ്‍
വെളിച്ചെണ്ണ - 4 സ്പൂണ്‍
കടുക് - 1/2 സ്പൂണ്‍
ഉലുവ - 1/2 സ്പൂണ്‍
വെള്ളം - ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്
കറിവേപ്പില - 1 തുണ്ട്

തയ്യാറാക്കുന്ന വിധം 

ഒരു മണ്‍ചട്ടി അടുപ്പിൽ വെച്ച് എണ്ണ ഒഴിച് ചൂടാകുമ്പോൾ അതിലേക്ക് കടുക്, ഉലുവ എന്നിവ ഇട്ടു പൊട്ടിക്കുക. അതിനു ശേഷം അരിഞ്ഞു വെച്ചിരിക്കുന്ന ഇഞ്ചി, വെളുത്തുള്ളി, ചെറിയ ഉള്ളി, കറിവേപ്പില എന്നിവ ഇട്ട് നന്നായി വഴറ്റുക

അത് കഴിഞ്ഞ് മഞ്ഞൾപ്പൊടി , മുളകുപൊടി എന്നിവ കൂടി ചേർത്ത് നന്നായി മൂപ്പിക്കുക. ഈ സമയത്ത് നമ്മൾ നല്ല പോലെ ശ്രദ്ദിക്കണം അല്ലെങ്ങിൽ കരിഞ്ഞു പോകാൻ സാധ്യത ഉണ്ട്. ചേരുവകൾ  എല്ലാം നന്നായി മൂത്ത് കഴിയുമ്പോൾ അതിലേക്ക് വെള്ളം ഒഴിച്ച് ഉപ്പ് കുടമ്പുളി എന്നിവ ചേർത്ത് തിളപ്പിക്കുക

തിളച്ച് വരുമ്പോൾ മുറിച്ചു വെച്ചിരിക്കുന്ന അയല കഷ്ണങ്ങൾ അതിലേക് ഇട്ട് അടച്ചു വെച്ച് വേവിക്കുക. സ്വാദിഷ്ടമായ അയല മീൻ കറി റെഡി

«
Next
Newer Post
»
Previous
Older Post

No comments

Leave a Reply