Egg is essential part of food and we use Egg Curry especially during breakfast. Let us see how to prepare Kerala style nadan egg curry
ആവശ്യമുള്ള സാധനങ്ങൾ
മുട്ട പുഴുങ്ങിയത് - 2 എണ്ണംസവാള - 3 എണ്ണം
പച്ചമുളക് - 2 എണ്ണം
തക്കാളി - ചെറുത് 1
വെളുത്തുള്ളി - 4 അല്ലി
കറിവേപ്പില - 1 തുണ്ട്
വെളിച്ചെണ്ണ - 2 സ്പൂണ്‍
കടുക് - 1/2 സ്പൂണ്‍
വറ്റൽ മുളക് - 2 എണ്ണം
മുളക് പോടി - 1 സ്പൂണ്‍
മല്ലിപ്പൊടി - 1/2 സ്പൂണ്‍
മഞ്ഞൾ പൊടി - 1/4 സ്പൂണ്‍
മസാലപ്പൊടി - 1 സ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
വെള്ളം - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം തന്നെ സവാള, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചെറുതായി അരിഞ്ഞ് വെക്കുകഒരു പാൻ അടുപ്പിൽ വെച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അതിലേക്ക് കടുക് ഇടുക. കടുക് പൊട്ടി തുടങ്ങുമ്പോൾ വറ്റൽ മുളക്, കറിവേപ്പില എന്നിവ ചേർക്കുക. അതിനുശേഷം അരിഞ്ഞു വെച്ചിരിക്കുന്ന സവാള, ഉപ്പ്,വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേർത്ത് നന്നായി വഴറ്റുക
സവാള ചെറുതായി വെന്തു കഴിഞ്ഞാൽ അതിലേക്ക് ചെറുതായി അരിഞ്ഞ തക്കാളി ചേർത്ത് നല്ലതു പോലെ വഴറ്റുക. അതിനു ശേഷം മഞ്ഞൾ പൊടി. മുളകുപൊടി, മല്ലിപ്പൊടി, മസാലപ്പൊടി എന്നിവ അതിലേക്ക് ഇട്ടു നല്ലത് പോലെ മൂപ്പിച്ച് വെള്ളം ചേർത്ത് അടച്ചു വെക്കുക.
ഏകദേശം പാകമായാൽ അതിലേക്ക് പുഴുങ്ങി വെച്ചിരിക്കുന മുട്ട ചേർത്ത് ചാറ് കുറുകി വരുമ്പോൾ അട്ടുപ്പിൽ നിന്നും വാങ്ങി വെക്കുക. കറി റെഡി
No comments